മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലന്‍സിന്റെ ടയര്‍ ഊരിത്തെറിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്

പള്ളിപ്പുറത്ത് ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിന്റെ ടയറാണ് ഊരി തെറിച്ചത്.

തിരുവനന്തപുരം: പള്ളിപ്പുറത്ത് ആംബുലന്‍സിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം. ഉരി പോയ ടയര്‍ പതിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പള്ളിപ്പുറത്ത് ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിന്റെ ടയറാണ് ഊരി തെറിച്ചത്.

ALSO READ ബിജെപിയുടെ കേരള പദയാത്രയില്‍ നിന്നും സുരേന്ദ്രന്‍ വിട്ടുനില്‍ക്കും, നയിക്കുക അബ്ദുള്ളക്കുട്ടിയും എംടി രമേശും

ആ സമയം റോഡിലൂടെ പോകുകയായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ ദേശീയപാതയുടെ നിര്‍മ്മാണം നടക്കുന്ന ഓടയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

Exit mobile version