പേപ്പാറ അണക്കെട്ടിന്റെ കൈവരിയിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ റിസർവോയറിലേക്ക് വീണു; യുവാവിനെ സാഹസികമായി രക്ഷിച്ച് എസ്ടിഎഫ്

തിരുവനന്തപുരം: അണക്കെട്ടിന്റെ കൈവരിയിൽനിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കവെ വെള്ളത്തിലേക്ക് വീണ യുവാവിന് പുനർജന്മം. അണക്കെട്ടിന്റെ റിസർവോയറിലേക്ക് വീണ യുവാവിനെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) എത്തിയാണ് രക്ഷിച്ചത്.

നെടുമങ്ങാട് വിതുര പേപ്പാറ അണക്കെട്ടിലാണ് സംഭവം. സുജിത്ത് (36) യുവാവിനെയാണ് രക്ഷാപ്രവർത്തകർ സാഹസികമായി വെള്ളത്തിൽ നിന്നും കരകയറ്റിയത്. എസ്ടിഎഫ് എത്തുന്നതുവരെ ജീവനക്കാർ ഇട്ടുകൊടുത്ത ലൈഫ് ജാക്കറ്റാണ് ജീവൻ സംരക്ഷിച്ചത്.

ALSO READ- സോക്‌സിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് സ്വർണക്കടത്ത്; തിരുവനന്തപുരം വിമാനത്താവളത്തിൽ 35 ലക്ഷത്തിന്റെ സ്വർണവേട്ട

സേന എത്തി റോപ്പിന്റെയും നെറ്റിന്റെയും സഹായത്താൽ സുജിത്തിനെ കരയിലെത്തിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനായി അണക്കെട്ടിലേക്ക് ഇറങ്ങുമ്പോൾ എസ്ടിഎഫ് അംഗം ദിനുമോന് പൈപ്പിൽ ഉരഞ്ഞ് മുറിവ് പറ്റി.

Exit mobile version