ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തി നശിച്ചു, സംഭവം പത്തനംതിട്ടയില്‍

അടൂര്‍ ഷോറൂമിലെ ജീവനക്കാര്‍ ടെസ്റ്റ് ഡ്രൈവിന് കൊണ്ടുപോയ വാഹനമാണ് തീ പിടിച്ചത്.

അടൂര്‍: പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തി നശിച്ചു. ഓല കമ്പനിയുടെ സ്‌കൂട്ടറാണ് കത്തിയത്. അടൂര്‍ ഷോറൂമിലെ ജീവനക്കാര്‍ ടെസ്റ്റ് ഡ്രൈവിന് കൊണ്ടുപോയ വാഹനമാണ് തീ പിടിച്ചത്. അടൂര്‍ പറന്തലില്‍ വച്ചാണ് സംഭവം.

സ്‌കൂട്ടര്‍ ഓടികൊണ്ടിരിക്കെ പുക ഉയര്‍ന്നതോടെ ജീവനക്കാര്‍ വാഹനം നിര്‍ത്തി ഓടി രക്ഷപെടുകയായിരുന്നു. രണ്ട് ജീവനക്കാരാണ് ടെസ്റ്റ് ഡ്രൈവിനായി സ്‌കൂട്ടര്‍ കൊണ്ടുപോയത്. വാഹനം പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് അടൂര്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

Exit mobile version