ഇന്നലെമാത്രം ഉപയോഗിച്ചത് 92.468 ദശലക്ഷം യൂണിറ്റ്, ഫെബ്രുവരിയില്‍ റെക്കോഡ് വൈദ്യുതി ഉപഭോഗം

തൊടുപുഴ: സംസ്ഥാനത്ത് ഫെബ്രുവരിയില്‍ വൈദ്യുതി ഉപഭോഗത്തില്‍ റെക്കാഡ്. 92.468 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കഴിഞ്ഞ ദിവസം മാത്രം കേരളം ഉപയോഗിച്ചത്.

ചരിത്രത്തിലെ വലിയ ഉപഭോഗം ഫെബ്രുവരിയിലാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 10 ദശലക്ഷം യൂണിറ്റാണ് കൂടുതല്‍. ഇതില്‍ 75.4852 ദശലക്ഷം യൂണിറ്റും പുറമേ നിന്നെത്തിച്ചതാണ്.

also read:സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ അന്തരിച്ചു

ആഭ്യന്തര ഉത്പാദനം16.9827 ദശലക്ഷം യൂണിറ്റാണ് . ഇതില്‍ 4.325 ദശലക്ഷം യൂണിറ്റാണ് മൂലമറ്റത്തുത്പാദിച്ചത്. കഴിഞ്ഞ മാസം അവസാനം വരെ ശരാശരി 86 ദശലക്ഷം യൂണിറ്റായിരുന്നു പ്രതിദിന ഉപഭോഗം.

ഇതില്‍ വന്‍ വധര്‍ധനവാണുണ്ടായത്. ഇപ്പോള്‍ പ്രതിദിനം 90 ദശലക്ഷം യൂണിറ്റിന് മുകളിലാണ് ഉപഭോഗം. രാത്രി 10ന് കുതിച്ചുയരുന്ന ഉപഭോഗം 4650 മെഗാവാട്ടിന് അടുത്ത് വരെ എത്തി.

also read;‘ശ്രദ്ധ നേടാന്‍ വേണ്ടി എന്തും പറയുന്നവരെ കാണുന്നത് വെറുപ്പ്’: അശ്ലീല പരാമര്‍ശത്തില്‍ നടപടിയ്‌ക്കൊരുങ്ങി നടി തൃഷ

പുലര്‍ച്ചെ 4.30ന് ശേഷമാണ് കുറയുന്നത്. ചൂട് കൂടിയതോടെ എയര്‍കണ്ടീഷനര്‍, കൂളര്‍, ഫാന്‍ എന്നിവയുടെ ഉപയോഗം വര്‍ധിച്ചതാണ് വൈദ്യുതി ഉപഭോഗം റെക്കാഡിലെത്തിച്ചത്.

Exit mobile version