ഒരു ഉപകാരവുമില്ലാത്ത എംപി, വയനാട്ടില്‍ വരുന്നത് പൊറോട്ട തിന്നാന്‍ മാത്രം, രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ സുരേന്ദ്രന്‍

rahul|bignewslive

കോഴിക്കോട്: വയനാട്ടിലേക്ക് രാഹുല്‍ഗാന്ധി എത്തുന്നത് പൊറോട്ട തിന്നാന്‍ മാത്രമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനങ്ങള്‍ക്ക് വേണ്ടി ഒരു ഉപകാരവുമില്ലാത്ത ഇങ്ങനെയൊരു എംപിയെ ചുമക്കേണ്ട ഗതികേടിലാണ് കേരളമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

വയനാട്ടിലെ ജനങ്ങളുടെ ഏതെങ്കിലും ഒരു പ്രശ്നം അഡ്രസ് ചെയ്യാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല. ഇനിയും രാഹുല്‍ ഗാന്ധിയെ പോലെയുള്ള ആളുകളെ ചുമന്ന് നടക്കാന്‍ മലയാളികള്‍ തയ്യാറായാല്‍ അത് ശാപമായിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വയനാട്ടിലെ സാഹചര്യം കേന്ദ്ര വനം പരിസ്ഥിതിയെ മന്ത്രി ഉപേന്ദ്രയാദവിനെ അറിയിച്ചുവെന്നും സാധ്യമായതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി ആണ്ടിനും സംക്രാന്തിക്കും മാത്രമാണ് വയനാട്ടില്‍ കാണുന്നത്. വല്ലപ്പോഴും വന്നാല്‍ തന്നെ നില്‍ക്കാന്‍ സമയമില്ല. രണ്ടുപൊറോട്ടയും കഴിച്ചിട്ട് അയാള്‍ പോകുകയാണെന്നും ഇങ്ങനെയൊരു ജനപ്രതിനിധിയെ കൊണ്ട് എന്താണ് കാര്യമെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

Exit mobile version