ശബരിമല കയറാന്‍ യുവതി പമ്പയില്‍..! പോലീസ് സുരക്ഷ ആവശ്യപ്പെട്ടു

പത്തനംത്തിട്ട:ശബരിമല കയറാന്‍ മറ്റൊരു യുവതി കൂടി പമ്പയില്‍ എത്തി.കേരളാ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജുവാണ് ദര്‍ശനത്തിനായെത്തിയത്. പമ്പ സ്‌റ്റേഷനില്‍ എത്തിയ മഞ്ജു പോലീസിനോട് സുരക്ഷ ആവശ്യപ്പെട്ടു.ചാത്തന്നൂര്‍ സ്വദേശിനിയാണ് മഞ്ചു.

ഇന്ന് കാലത്ത് യുവതിയെന്ന തെറ്റിദ്ധാരണയില്‍, സന്നിധാനത്തെത്തിയ ഭക്തക്ക് നേരെ രാവിലെ പ്രതിഷേധം അടങ്ങേറിയിരുന്നു. 52 വയസ് പിന്നിട്ട സ്ത്രീ പോലീസ് അകമ്പടിയോടെ ദര്‍ശനം നടത്തി മടങ്ങി.

വിശ്വാസികളായ യുവതികള്‍ ആചാരം പാലിച്ച് ശബരിമല ദര്‍ശനത്തിനെത്തിയാല്‍ സുരക്ഷയൊരുക്കുമെന്ന് ജില്ലാ ഭരണകൂടം നിലപാട് വ്യക്തമാക്കിയിരുന്നു. ആക്ടിവിസ്റ്റുകളെത്തിയാല്‍ സാഹചര്യമനുസരിച്ച് തീരുമാനമെടുക്കുമെന്നും പത്തനംതിട്ട കലക്ടര്‍ പിബി നൂഹ് പറഞ്ഞു. കൂടുതല്‍ യുവതികളെത്തുന്നുവെന്ന് അഭ്യൂഹം ഉണ്ടായിരുന്നുവെങ്കിലും ആരും വരാതിരുന്നതോടെ പമ്പയിലെ പ്രതിഷേധം അയഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജു എന്ന യുവതി മല കയറാനായി എത്തിയത്.

Exit mobile version