രാത്രി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വയനാട്ടിലേക്ക്; മരണപ്പെട്ട അജീഷിന്റെയും പോളിന്റെയും വീട് സന്ദർശിക്കും

മാനന്തവാടി: വയനാട്ടിൽ വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തുന്നു. ഗവർണർ ഇന്നു രാത്രി വയനാട്ടിലെത്തും. രാത്രി പത്തരയോടെ മാനന്തവാടിയിലെത്തുന്ന അദ്ദേഹം തിങ്കളാഴ്ച രാവിലെയാണ് ജില്ലയിൽ സന്ദർശനം നടത്തുന്നത്.

രാവിലെ ഒമ്പതരയോടെ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പടമല അജീഷിന്റെയും തുടർന്ന് പത്തേകാലിനു പാക്കത്ത് പോളിന്റെയും കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ ശരത്തിന്റെയും വീടുകൾ സന്ദർശിക്കും.

ALSO READ- ക്ഷേത്ര ഘോഷയാത്രയ്ക്കിടെ പിടിയിലായ യുവാവിനെ ചോദ്യം ചെയ്തു; ചുരുളഴിഞ്ഞത് വീട്ടമ്മയുടെ സ്വർണമാല കവർന്ന കേസ്

ഇതിനുശേഷം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വാകേരി പ്രജീഷിന്റെ വീടും സന്ദർശിക്കും. തുടർന്ന് മാനന്തവാടി ബിഷപ്സ് ഹൗസിൽ മതമേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ടോടെ തിരിച്ച് കണ്ണൂരിൽ നിന്നും വിമാന മാർഗം തിരുവനന്തപുരത്തേക്കു മടങ്ങും.

Exit mobile version