ഭാരത് അരി നാളെ പാലക്കാട് വിതരണം ചെയ്യും

പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരി പാലക്കാട് ജില്ലയിലേക്കും. നാലെ രാവിലെ മുതല്‍ അരി വിതരണം ആരംഭിയ്ക്കും. നാളെ രാവിലെ 10 മണിക്ക് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്താണ് അരി വിതരണം നടക്കുക. കിലോയ്ക്ക് 29 രൂപയ്ക്കാണ് ഭാരത് അരി ജനങ്ങളിലേക്ക് എത്തുന്നത്. 5 കിലോ, 10 കിലോ പക്കറ്റുകളിലാണ് അരി വില്‍ക്കുക. നേരത്തെ തൃശൂരില്‍ ഭാരത് അരി വിതരണം ചെയ്തിരുന്നു.

ഭാരത് അരിയ്‌ക്കൊപ്പം കടലപ്പരിപ്പും നല്‍കുന്നുണ്ട്. 60 രൂപയാണ് ഒരു കിലോ കടലപ്പരിപ്പിന്റെ വില. എഫ് സിഐ ഗോഡൗണുകളില്‍ നിന്നും അരിയും കടലപ്പരിപ്പും പ്രത്യേകം പാക്ക് ചെയ്താണ് വിതരണം ചെയ്യുന്നത്. കേന്ദ്ര ഭക്ഷ്യവകുപ്പിന് കീഴിലുള്ള നാഷണല്‍ കോപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍, കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാഫെഡ് എന്നീ സഹകരണ സ്ഥാപനങ്ങള്‍ വഴിയും കേന്ദ്രജീവനക്കാരുടെ സൊസൈറ്റിയുടെ കീഴിലുള്ള റീട്ടെയ്ല്‍ ശൃംഖലയായ കേന്ദ്രീയ ഭണ്ഡാര്‍ ഔട്ട്‌ലെറ്റുകള്‍ വഴിയുമാണ് ഭാരത് അരി വിതരണം ചെയ്യുക.

കേന്ദ്രത്തിന്റേത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ്. നിയമപ്രകാരം ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യേണ്ടത് റേഷന്‍ സ്റ്റോറുകള്‍ വഴിയാണ്. അരി വാങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ ആവശ്യപ്പെട്ടിരുന്നു.

Exit mobile version