ശബരിമല സ്ത്രീ പ്രവേശനം.! വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പമ്പയിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി തേടി തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇതിനോടൊപ്പം പരിഗണിക്കും. അതേസമയം തമിഴ്‌നാട് ബസുകള്‍ക്ക് പമ്പയ്ക്ക് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ അനുമതി നല്‍കിയിരുന്നു.

തിരുവാഭരണ ഘോഷയാത്രയ്ക്ക് പോലീസ് സംരക്ഷണം തേടി പന്തളം കൊട്ടാരം സമര്‍പ്പിച്ച ഹര്‍ജിയും ഇതില്‍ ഉള്‍പ്പെടുന്നു. സന്നിധാനത്തേക്ക് തിരുവാഭരണം കൊണ്ടുപോകുമ്പോഴും തിരിച്ചെത്തിക്കുമ്പോഴും സുരക്ഷ ഉറപ്പാക്കണമെന്നാണ് ഈ ഹര്‍ജിയിലെ ആവശ്യം.

Exit mobile version