ആലപ്പുഴയില്‍ 22കാരി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവം, ഭര്‍ത്താവിന്റെ അമ്മയ്ക്ക് കഠിന തടവ് ശിക്ഷ വിധിച്ച് കോടതി

ചേര്‍ത്തല: ആലപ്പുഴയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മയ്ക്ക് 7 വര്‍ഷം തടവും, 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 22കാരിയായ തസ്‌നിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി.

കുറ്റക്കാരനല്ലെന്ന് കണ്ട് തസ്‌നിയുടെ ഭര്‍ത്താവിനെ കോടതി വെറുതെ വിട്ടു. ചേര്‍ത്തല നഗരസഭ 30-ാം വാര്‍ഡില്‍ കുറ്റിപ്പുറത്ത് ചിറ വീട്ടില്‍ കുഞ്ഞുമോന്‍ – നജ്മ ദമ്പതികളുടെ മകളാണ് തസ്‌നി.

also read:യുഎഇയില്‍ അതിശക്തമായ മഴ, പൊടിക്കാറ്റിനും സാധ്യത, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

2018ലാണ് തസ്‌നിയെ തണ്ണീര്‍മുക്കം വാരണത്തെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഹമ്മ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തണ്ണീര്‍മുക്കം വാരണം പുത്തേഴത്ത് വെളിയില്‍ ഷാജിയുടെ ഭാര്യ ഐഷയാണ് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്.

ചേര്‍ത്തല അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി ഭവീനനാഥ് ആണ് വിധി പറഞ്ഞത്. കോടതി വിധിയെ തുടര്‍ന്ന് ഐഷയെ മാവേലിക്കര വനിതാ ജയിലിലേയ്ക്ക് മാറ്റി.

Exit mobile version