ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ എതിരെ വന്ന വാഹനത്തില്‍ ഇടിച്ചു, കൊമ്പന്‍ കുളക്കാടന്‍ കുട്ടികൃഷ്ണന്റെ കൊമ്പ് ഒടിഞ്ഞു

തൃശൂര്‍: വാഹനാപകടത്തില്‍ ആനയുടെ കൊമ്പ് അറ്റുവീണു. തൃശ്ശൂരിലാണ് സംഭവം. ആനയെ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ എതിരെ വന്ന ലോറിയില്‍ ആനക്കൊമ്പ് ഇടിക്കുകയായിരുന്നു.

അപകടത്തില്‍ കൊമ്പന്‍ കുളക്കാടന്‍ കുട്ടികൃഷ്ണനാണ് പരിക്കേറ്റത്. ചാവക്കാട് മണത്തലയിലാണ് സംഭവം. കുളക്കാടന്‍ കുട്ടികൃഷ്ണനെ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ എതിരെ വന്ന ലോറിയില്‍ കൊമ്പ് ഇടിക്കുകയായിരുന്നു.

also read: മലയാളി വ്യവസായി യുകെയില്‍ കുഴഞ്ഞുവീണ് മരിച്ചു, അപ്രതീക്ഷിത വിയോഗം ഒന്നാം വിവാഹ വാര്‍ഷിക ദിനം ആഘോഷിക്കാനിരിക്കവെ

ടാങ്കര്‍ ലോറിയ്ക്ക് പോകുന്നതിനായി വീതി കുറഞ്ഞ റോഡില്‍ആനയെ കയറ്റിയ ലോറി ഒതുക്കി നിര്‍ത്തുകയായിരുന്നു. എന്നാല്‍ ടാങ്കര്‍ ലോറി കടന്നുപോകുന്നതിനിടെ ലോറിയിലുണ്ടായിരുന്ന ആന കൊമ്പുകൊണ്ട് ടാങ്കര്‍ ലോറിയിലിടിച്ചു.

ഇടിയുടെ ആഘാതത്തില്‍ കൊമ്പ് അറ്റ് വീഴുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടും ടാങ്കര്‍ ലോറി നിര്‍ത്താതെ പോയി. വേദന കൊണ്ട് പുളഞ്ഞ ആനയ്ക്ക് തൃശൂരില്‍നിന്നുള്ള ഡോക്ടര്‍മാരെത്തിയാണ് പ്രാഥമിക ശുശ്രൂഷ നല്‍കിയത്.

Exit mobile version