കിലോയ്ക്ക് 29 രൂപ; കേരളത്തില്‍ കേന്ദ്രത്തിന്റെ ഭാരത് അരിയെത്തി, ആദ്യം തൃശ്ശൂരില്‍

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന വഴി കിലോയ്ക്ക് 29 രൂപ വഴിയാണ് അരി ജനങ്ങള്‍ക്ക് നല്‍കുന്നത്.

തൃശ്ശൂര്‍:കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്കായി നല്‍കുന്ന ഭാരത് അരി എല്ലാ സംസ്ഥാനങ്ങളിലും എത്തിച്ച് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ വിതരണത്തിനായുള്ള ആദ്യ ലോഡ് ഇന്നലെ എത്തി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന വഴി കിലോയ്ക്ക് 29 രൂപ വഴിയാണ് അരി ജനങ്ങള്‍ക്ക് നല്‍കുന്നത്.

തൃശ്ശൂരില്‍ ഭാരത് റൈസ് വാഹനത്തിന്റെ ഫ്ളാഗ് ഓഫ് ഇന്നലെ നടന്നു. അരിയെത്തിയ സാഹചര്യത്തില്‍ വില്‍പ്പന ഉടന്‍ ആരംഭിക്കും. നാഷണല്‍ അഗ്രിക്കള്‍ച്ചര്‍ കോ- ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (എന്‍ സി സി എഫ് ), നാഷണല്‍ കോ- ഓപ്പറേഷന്‍ കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍, കേന്ദ്രീയ ഭണ്ഡാര്‍ ഔട്ട്ലെറ്റുകള്‍ എന്നിവ വഴിയാണ് അരി വിതരണം ചെയ്യുക.

ഓണ്‍ലൈന്‍ ആയും അല്ലാതെയും ആളുകള്‍ക്ക് അരി വാങ്ങാം. അഞ്ച്, പത്ത് കിലോ പായ്ക്കറ്റുകളിലായാണ് ഭാരത് അരി ലഭിക്കുക. അരിയുടെ വിതരണത്തിനായി സംസ്ഥാനത്ത് 200 ഔട്ട്ലെറ്റുകള്‍ എന്‍സിസിഎഫ് തുറക്കും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൊസൈറ്റികള്‍ സ്വകാര്യ സംരംഭകര്‍ എന്നിവ മുഖേനയും വില്‍പ്പന നടത്തും. എഫ്സിഐയില്‍ നിന്നാണ് അരി ശേഖരിക്കുന്നത്.

Exit mobile version