ആലപ്പാടിന് പിന്തുണയുമായി ട്രോള്‍ എറണാകുളം ഫേസ്ബുക്ക് കൂട്ടായ്മയും; 13ന് മറൈന്‍ഡ്രൈവില്‍ ഐക്യദാര്‍ഢ്യസമ്മേളനം

13 -ാം തീയതി വൈകിട്ട് 4 മണിക്ക് മറൈന്‍ ഡ്രൈവില്‍ വെച്ച് ഐക്യദാര്‍ഢ്യ പ്രഖ്യാപന സമ്മേളനം സംഘടിപ്പിക്കും

അനധികൃത കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട്ടുകാര്‍ നടത്തിവരുന്ന റിലേ നിരാഹാരം രണ്ടുമാസം പിന്നിടുകയാണ്. നിരവധി പ്രമുഖരും ഇതിനോടകം ആലപ്പാടിനു വേണ്ടി ശബ്ദമുയര്‍ത്തിക്കഴിഞ്ഞു. ഒപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്രോള്‍ എറണാകുളം ഫേയ്‌സ് ബുക്ക് കൂട്ടായ്മയും. ജനുവരി 13 -ാം തീയതി വൈകിട്ട് 4 മണിക്ക് മറൈന്‍ ഡ്രൈവില്‍ വെച്ച് ഐക്യദാര്‍ഢ്യ പ്രഖ്യാപനവും സമ്മേളനവും സംഘടിപ്പിക്കാനൊരുങ്ങുകയാണിവര്‍.

പ്രളയത്തില്‍ മുങ്ങിയ കേരള ജനതയ്ക്ക് കൈത്താങ്ങായ കടലിന്റെ മക്കളുടെ പ്രശ്‌നത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ നിശബ്ദത പാലിച്ചപ്പോള്‍ ഇവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുകയാണ് ഈ കൂട്ടായ്മ. ഇതിനോടകം പിന്തുണ അറിയിച്ച് ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നിരവധി ആളുകള്‍ സഹകരിക്കുന്നുണ്ടെന്ന് ട്രോള്‍ എറണാകുളം അഡ്മിന്‍ ഷിനില്‍ തുരുത്തുമ്മേല്‍ പറഞ്ഞു.

Exit mobile version