കടുത്ത നിയന്ത്രണങ്ങളില്‍ മഹാരാജാസ് കോളജ് ഇന്ന് തുറക്കും, പോലീസ് തുടരും

കൊച്ചി: വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന് പിന്നാലെ അടച്ചുപൂട്ടിയ എറണാകുളം മഹാരാജാസ് കോളജ് ഇന്ന് തുറക്കും. കോളജ് ഉടന്‍ തുറക്കണമെന്ന് പിടിഎ യോഗം തീരുമാനിച്ചിരുന്നു.

കോളജ് അധികൃതരും പൊലീസും വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് കോളേജ് ഇന്ന് തുറക്കാന്‍ തീരുമാനമായത്. കോളേജില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് തുടരും.

also read:ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതര പരിക്ക്, ചികിത്സയിലായിരുന്ന ഹെഡ് നഴ്സ് മരിച്ചു

അതേസമയം നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് കോളജ് തുറക്കുന്നത്. വൈകിട്ട് ആറ് മണിയ്ക്കു തന്നെ കോളജ് ഗേറ്റ് അടയ്ക്കും. അതിന് ശേഷം വിദ്യാര്‍ഥികള്‍ കോളജ് കാമ്പസില്‍ തുടരാന്‍ സാധിക്കില്ല.

വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും ഐഡി കാര്‍ഡ് ധരിച്ചിരിക്കണമെന്നും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ ഷജില ബീവി വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കെഎസ്യു, എസ്എഫ്ഐ, ഫ്രറ്റേണിറ്റി പ്രവര്‍ത്തര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോളജും ഹോസ്റ്റലും അനിശ്ചിതകാലത്തേക്ക് അടച്ചത്.

Exit mobile version