ഉടന്‍ തുറക്കും, പക്ഷേ ഇനിമുതല്‍ മഹാരാജാസ് കോളജില്‍ കടുത്ത നിയന്ത്രണങ്ങള്‍

കൊച്ചി: മഹാരാജാസ് കോളജില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ഇനിമുതല്‍ വിദ്യാര്‍ഥികള്‍ക്ക് വൈകീട്ട് ആറിനു ശേഷം ക്യാമ്പസില്‍ തുടരാന്‍ സാധിക്കില്ല. വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് നിലവില്‍ കോളേജ് അടച്ചുപൂട്ടിയിരിക്കുകയാണ്.

ആറ് മണിക്കു ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസില്‍ തുടരണമെങ്കില്‍ പ്രിന്‍സിപ്പലിന്റെ പ്രത്യേക അനുമതി വേണം. കൂടാതെ സെക്യൂരിറ്റി സംവിധാനം കൂടതല്‍ കര്‍ശനമാക്കും.

also read:കേന്ദ്ര വാര്‍ത്താ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കോം ഇന്ത്യയ്ക്ക് പുതിയ ഭാരവാഹികള്‍: സാജ് കുര്യന്‍ പ്രസിഡന്റ്, കെകെ ശ്രീജിത് ജനറല്‍ സെക്രട്ടറി, ട്രഷറര്‍ കെ ബിജുനു

പിടിഎ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം. ഇനിമുതല്‍ ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ക്ക് ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കാനും തീരുമാനമുണ്ട്. സംഘര്‍ഷം കാരണം അടച്ചുപൂട്ടിയ കോളേജ് വീണ്ടും തുറക്കുന്നതിനു മുന്നോടിയായാണ് യോഗം ചേര്‍ന്നത്.

ബുധനാഴ്ച വിദ്യാര്‍ഥി സംഘടനാ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിനു ശേഷമായിരിക്കും കോളജ് വീണ്ടും തുറക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക. എന്നാല്‍ കോളേജ് തുറന്ന് പ്രവര്‍ത്തിക്കുന്നത് അധികം വൈകില്ലെന്നാണ് വിവരം.

Exit mobile version