കോയമ്പത്തൂരില്‍ വാഹനാപകടം, മലയാളി അധ്യാപികയ്ക്ക് ദാരുണാന്ത്യം

accident| bignewslive

കോയമ്പത്തൂര്‍: മലയാളി അധ്യാപിക വാഹനാപകടത്തില്‍ മരിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോഴിക്കോട് സ്വദേശിനിയാണ് മരിച്ചത്.

കോയമ്പത്തൂര്‍ ശ്രീനാരായണ മിഷന്‍ മെട്രിക്കുലേഷന്‍ സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപിക വിചിഷ ആണ് വാഹനാപകടത്തില്‍ മരിച്ചത്. കോഴിക്കോട് തിക്കോടി സ്വദേശിയാണ്.

also read:‘കറി ആന്‍ഡ് സയനൈഡ്’ പ്രദര്‍ശനം തടയണം: ഡോക്യുമെന്ററിയ്‌ക്കെതിരെ ഹര്‍ജി നല്‍കി കൂടത്തായി കേസ് പ്രതി

വ്യാഴാഴ്ച വൈകീട്ട് ആണ് സംഭവം. സ്‌കൂളില്‍ നിന്ന് മടങ്ങവേയായിരുന്നു വാഹനാപകടം സംഭവിച്ചത്. കൗണ്ടംപാളയം തെമിയ സ്ട്രീറ്റിലെ വീടിനടുത്ത് വച്ചാണ് വാഹനാപകടം ഉണ്ടായത്.

ഭര്‍ത്താവ് സ്വരൂപ് (എന്‍ജിനീയര്‍, ബംഗളൂരു ) മകന്‍: ശ്രാവണ്‍ (പോളി ടെക്നിക് വിദ്യാര്‍ഥി)

Exit mobile version