നിയന്ത്രണം വിട്ട് റോഡില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് തെന്നി മാറി, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം നഷ്ടമായി റോഡില്‍ നിന്നും തെന്നിമാറി റേഡരികിലെ സംരക്ഷണഭിത്തിയില്‍ തങ്ങി നില്‍ക്കുകയായിരുന്നു.

ഇടുക്കി: കുമളില്‍ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് അപകടം. പീരുമേട് കരടിക്കുഴി അയ്യപ്പ കോളേജിന് സമീപമാണ് ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നി മാറിയത്. രാവിലെ 5 മണിയോടെ നടന്നത്.

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം നഷ്ടമായി റോഡില്‍ നിന്നും തെന്നിമാറി റേഡരികിലെ സംരക്ഷണഭിത്തിയില്‍ തങ്ങി നില്‍ക്കുകയായിരുന്നു. അതിനാല്‍ വന്‍ അപകടം ഒഴിവായി. കൊട്ടരക്കര ഡണ്ടിഗല്‍ ദേശീയ പാതയില്‍ പീരുമേട് കരടിക്കുഴിക്ക് സമീപം 56 ആം മൈല്‍ ഭാഗത്താണ് ബസ് അപകടത്തില്‍പ്പെട്ടത്.

താഴെ സ്വകാര്യ കോളേജിലെ ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ മതിലിലാണ് ബസ് തങ്ങി നിന്നത്. ബസ് താഴേക് പതിച്ചിരുന്നെങ്കില്‍ അപകടത്തിന്റെ വ്യാപ്തി വലുതായേനെ. അപകടം നടക്കുന്ന സമയത്ത് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികളുമുണ്ടായിരുന്നു. ബസിലെ യാത്രക്കാര്‍ക്ക് പരിക്കില്ല. ഫയര്‍ഫോഴ്‌സ് പോലീസ്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവര്‍ സ്ഥലത്തെത്തി.

Exit mobile version