അംബികയുടെയും മകന്റെയും ദുരിതത്തിന് അവസാനം: വെള്ളം കയറാത്തിടത്ത് വീടൊരുക്കാന്‍ സുരേഷ് ഗോപി

പത്തനംതിട്ട: മഴക്കാലത്തെ ദുരിത ജീവിതത്തിന് അറുതിയാകുന്നു, അംബികയ്ക്കും കുടുംബത്തിനും പുതിയ ജീവിതത്തിന് തുടക്കമിട്ട് നടന്‍ സുരേഷ് ഗോപി. വെണ്ണിക്കുളം സ്വദേശിനിയായ അംബികയുടെ ദുരിത ജീവിതത്തിനാണ് സുരേഷ് ഗോപി സഹായവുമായി എത്തിയത്. വെള്ളം കയറാത്ത ഇടത്ത് സ്ഥലം വാങ്ങി നല്‍കിയിരിക്കുകയാണ് സുരേഷ് ഗോപി. വീടിനും വഴിയൊരുക്കി നല്‍കും.

കഴിഞ്ഞ വെള്ളപ്പൊക്ക സമയത്താണ് വെണ്ണിക്കുളത്തെ ക്യാമ്പില്‍ വച്ച് അംബികയെ താരം കാണുന്നത്. 12 വര്‍ഷം മുമ്പാണ് പഞ്ചായത്ത് നല്‍കിയ സ്ഥലത്ത് വീടു വച്ചത്. വീട് സ്ഥിരം വെള്ളത്തിലായിരുന്നു. 2018ലെ പ്രളയത്തിന് ശേഷം ദുരിതം ഇരട്ടിയായി. വെള്ളം കയറാത്ത സ്ഥലത്ത് എഴുത്തുഫീസ് അടക്കം നല്‍കി സ്ഥലം വാങ്ങി നല്‍കിയിരിക്കുകയാണ്.

2018ലെ പ്രളയത്തില്‍ മരം വന്നിടിച്ചു മകന്റെ ചെവിയ്ക്ക് സാരമായി പരുക്കേറ്റു. ഇപ്പോഴും ചികിത്സ തുടരുകയാണ്. സാധനങ്ങളെല്ലാം വെള്ളം കയറി നശിക്കുന്ന അവസ്ഥയിലായിരുന്നു. താരത്തിന്റെ കാരുണ്യമനസോടെ പുതിയ വീടെന്ന സ്വപ്നത്തിലേക്ക് നടന്നടുക്കുന്ന സന്തോഷത്തിലാണ് അംബികയും കുടുംബവും.

Exit mobile version