ജസ്‌നയെ കാണാതായിട്ട് പത്ത് മാസം ; ആന്വേഷണം സാമൂഹ്യ വിരുദ്ധ സംഘങ്ങളിലേക്ക്

ഇടുക്കി അതിര്‍ത്തിയിലെ ക്രിമിനല്‍ സംഘങ്ങളുെട ലിസ്റ്റ് അന്വേഷണ സംഘം തയ്യാറാക്കും

പത്തനംതിട്ട: ബിരുദ വിദ്യാര്‍ത്ഥിനി ജസ്‌നയെ കാണാതായിട്ട് പത്ത് മാസം. ക്രൈംബ്രാഞ്ച് അന്വേഷണം സമൂഹവിരുദ്ധരിലേക്കാണ് നീങ്ങുന്നത്. ഇടുക്കി അതിര്‍ത്തിയിലെ ക്രിമിനല്‍ സംഘങ്ങളുെട ലിസ്റ്റ് അന്വേഷണ സംഘം തയ്യാറാക്കും. കൂടാതെ അന്വേഷണവുമായി ബന്ധപ്പെട്ട് സംശയമുള്ളവരെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ സംഘം അനുമതി വാങ്ങി.

മുക്കൂട്ടുതറ കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ ജസ്‌നയെ കഴിഞ്ഞ മാര്‍ച്ച് 22നാണ് കാണാതായത്. മുണ്ടക്കയത്തെ ബന്ധുവീട്ടില്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ ജസ്‌നയെ കാണാതായി. പല സ്ഥലങ്ങളില്‍വെച്ചും പെണ്‍കുട്ടിയെ കണ്ടുവെന്ന രീതിയില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ജസ്‌നയെത്തേടി ബംഗളൂരുവിലൊക്ക അന്വേഷണ സംഘം പോയിരുന്നു.എന്നാല്‍ നിരാശയായിരുന്നു ഫലം.

Exit mobile version