കത്തെഴുതി വച്ച് വീടുവിട്ട മൂന്ന് വിദ്യാര്‍ഥികളെയും കണ്ടെത്തി

കൊച്ചി: കത്തെഴുതി വച്ച് വീടുവിട്ടിറങ്ങിയ മൂന്ന് വിദ്യാര്‍ഥികളെയും കണ്ടെത്തി. വൈകീട്ട് ഏഴ് മണിയോടെ തൃപ്രയാറില്‍ നിന്നാണ് കുട്ടികളെ സുരക്ഷിതരായി കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കാണ് എറണാകുളം പുതുവൈപ്പ് സ്വദേശികളായ എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ ആദിത് (13), ആദിഷ് (13), ആഷ്‌വിന്‍ എന്നിവരെ കാണാതായത്. ആദിതാണ് കത്തെഴുതി വച്ചത്.

തിരിച്ച് വീട്ടിലേക്ക് ഉടന്‍ വരില്ലെന്നും അടുത്ത കൊല്ലം ജനുവരിയോടെ വരാമെന്നും അച്ഛനും അമ്മയും അന്വേഷിക്കേണ്ടതില്ലെന്നും കത്തിലുണ്ട്. തങ്ങള്‍ പോയ കാര്യം പോലീസിനേയും പട്ടാളത്തേയും അറിയിക്കേണ്ടതില്ലെന്നും കത്തിലുണ്ടായിരുന്നു.

Exit mobile version