ബൈക്കില്‍ ആത്മഹത്യക്കുറിപ്പ്, പഞ്ചവാദ്യ കലാകാരന്‍ ക്ഷേത്രകുളത്തില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: ഇരുപതുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. പഞ്ചവാദ്യ കലാകാരനെയാണ് ക്ഷേത്രകുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാവായിക്കുളം സ്വദേശി അജയ കൃഷ്ണനാണ് മരിച്ചത്. കല്ലമ്പലം നാവായിക്കുളം ക്ഷേത്രത്തിന്റെ വലിയ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

also read:ചായപാക്കറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പിടികൂടിയത് 75 കോടി രൂപ വിലവരുന്ന ലഹരി മരുന്ന്

ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി മൃതദേഹം പുറത്തെടുത്തു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. അജയ കൃഷ്ണന്റെ ബൈക്കില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.

Exit mobile version