ആറ്റിങ്ങലില്‍ അച്ഛനെ മകന്‍ കുത്തി കൊന്നു

മകനും അച്ഛനും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും മകന്‍ അച്ഛനെ കുത്തുകയും ആയിരുന്നു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ അച്ഛനെ മകന്‍ കുത്തി കൊന്നു. അവനവഞ്ചേരി കൈപറ്റിമുക്ക് പുന്നയ്ക്ക വിളാകത്ത് വീട്ടില്‍ ശശിധരന്‍ നായര്‍ (55) ആണ് മകന്‍ ശരത്തിന്റെ കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതരയോടെ ആറ്റിങ്ങലിലെ ഓട്ടോ ഡ്രൈവറായ മകനും അച്ഛനും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും മകന്‍ അച്ഛനെ കുത്തുകയും ആയിരുന്നു.

കുത്തേറ്റ് വീണ ശശിധരന്‍ നായരെ ഉടന്‍ ശരത്തും അമ്മയും വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരത്തിനെ പേലീസ് കസ്റ്റഡിയില്‍ എടുത്തു. പോക്‌സോ കേസില്‍ പ്രതിയായ ശശിധരന്‍ നായര്‍ അടുത്തിടെയാണു ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Exit mobile version