കുടകില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഇരുവരുടെയും രണ്ടാംവിവാഹം, ജീവനൊടുക്കിയതിന് കാരണം സാമ്പത്തിക ബാധ്യത

കണ്ണൂര്‍: മലയാളി ദമ്പതികളെ കര്‍ണാടകയിലെ മടിക്കേരിയിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം ജില്ലക്കാരായ ദമ്പതികളെയും 11 വയസ്സുകാരിയായ മകളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സാമ്പത്തിക ബാധ്യതകളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് വിവരം. പരവൂര്‍ കൂനയില്‍ ചാമവിള വീട്ടില്‍ ബാബുസേനന്റെയും കസ്തൂര്‍ബായിയുടെയും മകന്‍ വിനോദ് ബാബുസേനന്‍ (43), ഭാര്യ ജിബി ഏബ്രഹാം (38), മകള്‍ ജെയ്ന്‍ മരിയ ജേക്കബ് (11) എന്നിവരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്.

also read: നിയന്ത്രണം വിട്ട് ബസ്സ് പാറക്കെട്ടിലേക്ക് ഇടിച്ചു കയറി അപകടം, 15 പേര്‍ക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വിമുക്ത ഭടനായ വിനോദിന്റെയും കോളജ് അധ്യാപികയായ ജിബിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിനോദിന് ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുണ്ട്. ജിബിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ജെയ്ന്‍ മരിയ.

മകളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം. മടിക്കേരിയിലെ റിസോര്‍ട്ടില്‍ വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണു മൂവരും എത്തിയത്. 11 മണിയായിട്ടും ആരെയും പുറത്തു കാണാതായതോടെ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Exit mobile version