പോലീസ് നായ കല്യാണിയുടെ മരണം വിഷം ഉള്ളില്‍ച്ചെന്ന്: എസ്‌ഐ അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: പോലീസ് നായ കല്യാണിയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. നായ ചത്തത് സംഭവത്തില്‍ ഡോഗ് സ്‌ക്വാഡ് എസ്‌ഐ അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറാണ് നടപടി എടുത്തത്.

വിശദമായ അന്വേഷണത്തിന്റെ ഭാഗമായി നായയുടെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്ക് നല്‍കി. രാസപരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് പോലീസ്. നായയുടെ മരണത്തില്‍ പൂന്തുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള കല്യാണി ചത്തത് നവംബര്‍ 20-നാണ്.

Exit mobile version