മലപ്പുറത്ത് വള്ളം മറിഞ്ഞു മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു

തൂവല്‍ തീരം അഴിമുഖത്തിന് സമീപം രാവിലെയാണ് വള്ളം മറിഞ്ഞത്.

മലപ്പുറം: താനൂര്‍ ഒട്ടും പുറത്ത് വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. ഒട്ടുംപുറം സ്വദേശി റിസ്വാന്‍ (20) ആണ് മരിച്ചത്. കാണാതായ റിസ്വാനായി തിരച്ചില്‍ നടത്തുന്നതിനിടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തൂവല്‍ തീരം അഴിമുഖത്തിന് സമീപം രാവിലെയാണ് വള്ളം മറിഞ്ഞത്. മൂന്നുപേരടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. ഇതില്‍ രണ്ടുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.

ഉടനെ തന്നെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു. ശക്തമായി തിരയടിക്കുന്നതിനും പ്രതികൂല കാലാവസ്ഥയും തെരച്ചലിനെ ബാധിച്ചിരുന്നു. മീന്‍ പിടിക്കാനായി പോയതിനിടെയാണ് വള്ളം മറിഞ്ഞ് അപകടം ഉണ്ടായത്.

നേരത്തെ തൂവല്‍തീരത്ത് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വള്ളം മറിഞ്ഞ് അപകടമുണ്ടായ സ്ഥലത്തിന് സമീപമാണിപ്പോള്‍ മത്സ്യബന്ധന വള്ളം മറിഞ്ഞത്. ഏറെ നേരം നടത്തിയ തിരച്ചിലില്‍ റിസ്വാനെ കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല.

Exit mobile version