മുക്കുപണ്ടവുമായെത്തി പണയം വയ്ക്കാന്‍ ശ്രമിച്ചു! സംശയം തോന്നിയ ഉടമ പോലീസിനെ വിളിച്ചു, യുവാവ് അറസ്റ്റില്‍

പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ദില്‍ജിത്തിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ദില്‍ജിത്തിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

സ്വര്‍ണ്ണമാണെന്ന വ്യാജേന മുക്കുപണ്ടം പണയം വെച്ച് വേളൂര്‍ മാണിക്കുന്നം ഭാഗത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. എട്ട് ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണം പൂശിയ കമ്പിവള പണമിടപാട് സ്ഥാപനത്തില്‍ ദില്‍ജിത്ത് നല്‍കി. ശേഷം 30000 രൂപ ആവശ്യപ്പെട്ടു.

സ്ഥാപന ഉടമയ്ക്ക് സംശയം തോന്നിയതോടെ പോലീസില്‍ വിവരം അറിയിച്ചു. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ എസ്.എച്ച്. ഒ പ്രശാന്ത് കുമാര്‍ കെ.ആര്‍, എസ്. ഐ അജ്മല്‍ ഹുസൈന്‍, സി.പി.ഒ സന്തോഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ദില്‍ജിത്തിനെതിരെ കോട്ടയം ഈസ്റ്റ്, ചങ്ങനാശ്ശേരി, തൃക്കൊടിത്താനം,ആലപ്പുഴ, മുഹമ്മ, കിഴ് വായ്പൂര്‍ എന്നീ സ്റ്റേഷനുകളില്‍ സമാനമായ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Exit mobile version