കെടി ജലീലിന്റെ പേര് ഉപയോഗിച്ച് മതസ്പര്‍ദ്ദ വളര്‍ത്തുന്ന പ്രചരണം; വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചവരെ ‘കുടുക്കാനൊരുങ്ങി’ പോലീസ്, അകത്താവുക ജാമ്യമില്ലാ വകുപ്പ് പ്രകാരം !

സുന്നി വിഭാഗം നേതാക്കള്‍ക്കും ഇസ്ലാമിനും എതിരായി കെടി ജലീലിന്റേത് എന്ന തരത്തില്‍ വ്യാജ പോസ്റ്റുകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ ലീഗ് അണികളും ചില നേതാക്കളും ആണെന്നാണ് സൂചന. അഴീക്കോട് ഷാജി എന്ന പേരിലെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഉണ്ടാക്കിയാണ് ഈ പ്രചാരണങ്ങള്‍.

തിരുവനന്തപുരം: തന്റെ ഫേസ്ബുക്ക് പോസ്‌റ്റെന്ന വ്യാജേനെ മുസ്ലിം സമുദായത്തിനും സമുദായ നേതാക്കള്‍ക്കും എതിരെ മതസ്പര്‍ദ്ദ വളര്‍ത്തുന്ന വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കിയവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കും എതിരെ മന്ത്രി കെടി ജലീല്‍ രംഗത്ത്. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി ഡിജിപിക്ക് പരാതി നല്‍കി.

സുന്നി വിഭാഗം നേതാക്കള്‍ക്കും ഇസ്ലാമിനും എതിരായി കെടി ജലീലിന്റേത് എന്ന തരത്തില്‍ വ്യാജ പോസ്റ്റുകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ ലീഗ് അണികളും ചില നേതാക്കളും ആണെന്നാണ് സൂചന. അഴീക്കോട് ഷാജി എന്ന പേരിലെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഉണ്ടാക്കിയാണ് ഈ പ്രചാരണങ്ങള്‍.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് എന്നു കാണുന്ന മാത്രയില്‍ അത് വാര്‍ത്തയാക്കുകയാണ് പലരും. മന്ത്രിയുടെ ഒഫീഷ്യല്‍ പേജ് ഒന്ന് പരിശോധിക്കുക പോലും ചെയ്യാതെയാണ് പല മാധ്യമങ്ങടക്കം വ്യാജ വാര്‍ത്ത കൊടുക്കുന്നതും പ്രചരിപ്പിക്കുന്നതും.

എന്നാല്‍ ഇത്തരം വ്യാജ പോസ്റ്റുകള്‍ കാണുന്ന ആളുകള്‍ ഇതിന്റെ വാസ്തവം എന്തെന്നു പോലും അറിയാതെ വീണ്ടും വീണ്ടും പ്രചരിപ്പിക്കുയാണ്. ഇത്തരക്കാര്‍ അറിഞ്ഞോ അറിയാതെയോ മതസ്പര്‍ദ്ദ വളര്‍ത്തുന്ന പ്രവൃത്തികള്‍ക്ക് കൂട്ടുനില്‍ക്കായാണ് ചെയ്യുന്നത്. ഇങ്ങനെയുള്ളവരും കുടുങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഇനിയെങ്കിലും ശ്രദ്ധിക്കുന്നത് നല്ലതാണ്.

നേരത്തെ മന്ത്രി മര്‍ക്കസിന് എതിരെ പറഞ്ഞുവെന്നും മര്‍ക്കസ് മറുപടി നല്‍കിയെന്നും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്ന് മര്‍ക്കസ് തന്നെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പ് കാലത്തും ജലീലിന് എതിരെ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തിയിരുന്നു.

മലപ്പുറം ജില്ലയിലടക്കം ന്യൂനപക്ഷങ്ങള്‍ക്ക് ജലീല്‍ മന്ത്രിയായതിന് ശേഷം ഇടതു പക്ഷത്തോടുണ്ടായ താല്‍പര്യം ആണ് ഈ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന.
മന്ത്രിയേയും ന്യൂന പക്ഷങ്ങളേയും തമ്മില്‍ തെറ്റിക്കാന്‍ ഉള്ള ബോധപൂര്‍വ്വമായ നീക്കത്തിന് പിന്നില്‍ ലീഗ് നേതാക്കളും അണികളുമാണ് എന്നാണ് സംശയിക്കപ്പെടുന്നത്.

അതേസമയം, ഈ പ്രചാരണങ്ങള്‍ക്ക് എതിരെ മന്ത്രി കഴിഞ്ഞ ദിവസം ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സൈബര്‍ കുറ്റകൃത്യത്തിന് പുറമേ മതസ്പര്‍ദ്ദ വളര്‍ത്തിയെന്ന കുറ്റവും കൂടി ചേര്‍ത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ഡിജിപി അറിയിച്ചതായി മന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

Exit mobile version