സൗദിയില്‍ സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; നാല് വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം

ദമാം: സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച് നാല് വിദ്യാര്‍ഥിനികള്‍ മരിച്ചു. സൗദിയിലെ ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ അല്‍മത്റഫിയ ഡിസ്ട്രിക്ടില്‍ സ്‌കൂളിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. സ്‌കൂള്‍ ബസ്സും യുവാവ് ഓടിച്ച കാറുമാണ് കൂട്ടിയിടിച്ചത്. സഹോദരനൊപ്പം കാറില്‍ സഞ്ചരിച്ച വിദ്യാര്‍ഥിനികളാണ് മരിച്ചത്.

also read: പിടിയിലായത് ചാത്തന്നൂർ സ്വദേശികളായ ദമ്പതികളും മകളും; എആർ ക്യാംപിലെത്തിച്ച് ചോദ്യം ചെയ്യൽ; ധനിക കുടുംബം ചെയ്ത കുറ്റകൃത്യത്തിൽ ഞെട്ടലുമായി നാട്ടുകാരും

കാര്‍ ഡ്രൈവര്‍ക്കും ബസ് ഡ്രൈവര്‍ക്കുമാണ് അപകടത്തില്‍ പരുക്കേറ്റത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

ഗുരുതര പരുക്കേറ്റവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അതേസമയം മരിച്ചവരും പരുക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Exit mobile version