പരിക്കേറ്റ് യുവാക്കൾ നടുറോഡിൽ;വാഹനത്തിൽ നിന്ന് ഇറങ്ങി നോക്കുക പോലും ചെയ്യാതെ പോലീസ്; കട്ടപ്പനയിലെ സംഭവത്തിൽ വകുപ്പുതല നടപടി

കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ യുവാക്കൾ അപകടത്തിൽപ്പെട്ട് നടുറോഡിൽ കിടക്കുന്നത് കണ്ടിട്ടും സഹായിക്കുകയോ വാഹനത്തിൽ നിന്നും ഇറങ്ങി നോക്കുകയോ ചെയ്യാതെ പോലീസ് അനാസ്ഥ. സംഭവം വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ പോലീസുകാർക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തി.

വിഷയത്തിൽ കട്ടപ്പന ഡിവൈഎസ്പി ചൊവ്വാഴ്ച റിപ്പോർട്ട് നൽകും. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യുന്നതാണ് റിപ്പോർട്ട്. കട്ടപ്പന പള്ളിക്കവലയിലായിൽ ശനിയാഴ്ച നടന്ന സംഭവത്തിലാണ് നടപടി.

ബൈക്കിൽ പിക്ക് അപ്പ് വാനിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. ഈ അപകടത്തിൽ പരിക്കേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരോട് നെടുങ്കണ്ടം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കുറ്റകരമായ അനാസ്ഥകാണിച്ചത്.

ALSO READ- തോറ്റെങ്കിലും ടീം ഇന്ത്യയെക്കുറിച്ച് അഭിമാനിക്കുന്നു: പ്രഖ്യാപിച്ച 100 കോടി നല്‍കും; ആസ്‌ട്രോടോക്ക് സിഇഒ

പരിക്കേറ്റ വാഹനത്തിൽനിന്ന് യുവാക്കൾ റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ സംഭവസ്ഥലത്ത് എത്തിയ പോലീസ്, വാഹനത്തിൽനിന്ന് ഇറങ്ങി സംഭവം എന്താണെന്ന് അന്വേഷിക്കാൻ പോലും തയ്യാറായില്ലെന്നാണ് പരാതി.


ഇത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. അപകടത്തിൽപ്പെട്ടവരെ ഓട്ടോയിലോ മറ്റോ ആശുപത്രിയിലെത്തിക്കാൻ നിർദേശം നൽകിയ ശേഷം പോലീസുകാർ സംഭവസ്ഥലത്ത് നിന്നും കടക്കുകയായിരുന്നു.

Exit mobile version