ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണം; നഷ്ടം നിങ്ങളില്‍ നിന്നു തന്നെ! സെന്‍കുമാറിനും കെഎസ് രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ള ബിജെപി-സംഘപരിവാര്‍ നേതാക്കള്‍ക്ക് ഹൈക്കോതിയുടെ നോട്ടീസ്

മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍, കെഎസ് രാധാകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്.

കൊച്ചി: ശബരിമല കര്‍മ്മസമിതി ആഹ്വം ചെയ്ത ഹര്‍ത്താലില്‍ പൊതുമുതലും സ്വകാര്യ മുതലുകളും തല്ലിപൊളിച്ച സംഭവവത്തില്‍ നഷ്ടപരിഹാര തുക ബിജെപി-സംഘപരിവാര്‍ നേതാക്കളില്‍ നിന്നു തന്നെ തേടിയേക്കും. നേതാക്കളില്‍ നിന്ന് പണം ഈടാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ബിജെപി-സംഘപരിവാര്‍ നേതാക്കള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു.

മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍, കെഎസ് രാധാകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കാണ് നോട്ടീസ് അയച്ചിട്ടുള്ളത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ബിജെപി ശബരിമല കര്‍മസമിതിക്കും, ആര്‍എസ്എസിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നിര്‍ണയിക്കാനും വിതരണം ചെയ്യാനുമായി ക്ലെയിം കമീഷണറെ നിയമിക്കാന്‍ ഉത്തരവിടണമെന്നതടക്കം ആവശ്യങ്ങളുന്നയിച്ച് തൃശൂര്‍ സ്വദേശി ടി എന്‍ മുകുന്ദനാണ് കോടതിയെ സമീപിച്ചത്.

ബിജെപി, ഹിന്ദുഐക്യ വേദി, ശബരിമല കര്‍മ സമിതി, ആര്‍.എസ്.എസ് എന്നിവയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പക്കലും വ്യാപകമായി നടന്നെന്നും നിയമവാഴ്ച തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായാണ് ഹര്‍ത്താലും അക്രമണങ്ങളും നടത്തിയതെന്നുമാരോപിച്ചാണ് ഹര്‍ജി. ഹര്‍ത്താലിനിടെ സംസ്ഥാനത്തുടനീളം വ്യാപക അക്രമങ്ങളാണ് ഹര്‍ത്താലനുകൂലികള്‍ നടത്തിയത്.

Exit mobile version