ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് കാറില്‍ ഇടിച്ചു; ഫൈളൈ ഓവറില്‍ നിന്നും തെറിച്ച് വീണ യുവതി ചെന്ന് പതിച്ചത് ഓടയില്‍! ദാരുണാന്ത്യം

യുവതി തല്‍ക്ഷണം മരിച്ചു.

ന്യൂഡല്‍ഹി: ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് കാറില്‍ ഇടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ ഫ്‌ളൈ ഓവറിലായിരുന്നു ഞെട്ടിക്കുന്ന അപകടം. ഇടിയുടെ ആഘാതത്തില്‍ ഫ്‌ളൈ ഓവറില്‍ നിന്ന് യുവതി തെറിച്ച് താഴേയ്ക്ക് വീണു. ചെന്ന് വീണത് താഴെ ഓടിയിലായിരുന്നു. യുവതി തല്‍ക്ഷണം മരിച്ചു.

അപകടത്തില്‍ ഭര്‍ത്താവിനും സാരമായി പരുക്കേറ്റു. ത്രിലോക്പുരിയില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയ ദമ്പതികളെയാണ് റിട്ടയേര്‍ഡ് എയര്‍ ഫോഴ്സ് ഓഫീസര്‍ ഓടിച്ച കാര്‍ വന്നിടിച്ചത്. അപകടം വരുത്തി വെച്ച 68കാരനെ പോലീസ് അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടു.

Exit mobile version