കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ തുറന്നു; വ്യാപാരകേന്ദ്രങ്ങളില്‍ കനത്ത പോലീസ് സുരക്ഷ

രാവിലെ ഒമ്പത് മണിയോടെത്തന്നെ പല കടകളും തുറന്നു. ദേശീയ പണി മുടക്കായതിനാല്‍ കനത്ത പോലീസ് സുരക്ഷയിലാണ് മിഠായിത്തെരുവിലെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ ഇന്ന് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു. രാവിലെ ഒമ്പത് മണിയോടെത്തന്നെ പല കടകളും തുറന്നു. ദേശീയ പണി മുടക്കായതിനാല്‍ കനത്ത പോലീസ് സുരക്ഷയിലാണ് മിഠായിത്തെരുവിലെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.

കോഴിക്കോട്ട് മേലേ പാളയം, വലിയങ്ങാടി എന്നീ വ്യാപാരകേന്ദ്രങ്ങളിലും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പതിവുപോലെയുള്ള തിരക്ക് നഗരത്തിലുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നത്.

അതേസമയം, പണിമുടക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും എന്നാല്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്നും മിഠായിത്തെരുവിലെ വ്യാപാരികള്‍ പറയുന്നു.

Exit mobile version