വെള്ളം കൊടുക്കുന്നതിനിടെ ആനയുടെ ആക്രമണം, ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാന് ദാരുണാന്ത്യം

ഗുരുവായൂര്‍: ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. ഗുരുവായൂര്‍ ആനക്കോട്ടയില്‍ വെച്ചാണ് സംഭവം. രണ്ടാം പാപ്പാന്‍ രതീഷാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം.

കൊമ്പന്‍ ചന്ദ്രശേഖരനാണ് പാപ്പാനെ ആക്രമിച്ചത്. ആനയ്ക്ക് വെള്ളം കൊടുക്കാന്‍ വേണ്ടി പോയപ്പോഴായിരുന്നു ആനയുടെ ആക്രമണം. തുമ്പിക്കൈക്കൊണ്ട് അടിച്ചിട്ട ശേഷം കുത്തുകയായിരുന്നു.

also read: ഒരാഴ്ച മുന്‍പ് അവധിയ്‌ക്കെത്തി: പ്രവാസി യുവാവ് ബസ്സിടിച്ച് മരിച്ചു

ആനയുടെ ഒന്നാം പാപ്പാന്‍ ഇന്ന് അവധിയായിരുന്നു. മൂന്ന് വര്‍ഷമായി ഒന്നാംപാപ്പനും ഇയാളുമാണ് ആനയെ പരിചരിച്ചിരുന്നത്. 25 വര്‍ഷത്തിന് ശേഷം അടുത്തിടെയാണ് ഒറ്റക്കൊമ്പനെ എഴുന്നള്ളിച്ച് തുടങ്ങിയത്.

ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പാപ്പാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Exit mobile version