പുലി ആക്രമണം: വാല്‍പ്പാറയില്‍7 വയസ്സുകാരന് ഗുരുതര പരിക്കേറ്റു

തൃശ്ശൂര്‍: വാല്‍പ്പാറയില്‍ പുലി ആക്രമണം. 7 വയസ്സുകാരന് ഗുരുതര പരിക്കേറ്റു. സിരുഗുണ്‍ട്ര എസ്റ്റേറ്റില്‍ വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. വീട് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്.

അസം സ്വദേശികളായ അതിഥി തൊഴിലാളികളുടെ മകനാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. 7 വയസ്സുകാരന്‍ പ്രദീപ് കുമാറിനാണ് പരിക്കേറ്റത്. ആക്രമണത്തില്‍ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ദേഹത്ത് വേറെയും പരിക്കുകളുണ്ട്. കുട്ടി മലക്കപ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Exit mobile version