ഇടുക്കിയില്‍ അതിശക്തമായ മഴയും ഉരുള്‍പൊട്ടലും, ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു

ഇടുക്കി: ഇടുക്കി ജില്ലയില്‍ ഉരുള്‍പൊട്ടല്‍. ശാന്തന്‍പാറയ്ക്ക് സമീപം പേത്തൊട്ടിയിലാണ് ഇന്നലെ രാത്രി ഉരുള്‍ പൊട്ടലുണ്ടായത്. ആളപായമുണ്ടായിട്ടില്ലെന്നാണ് വിവരം.

അതിശക്തമായ മഴയാണ് പ്രദേശത്ത്. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് മഴ തുടങ്ങിയതെന്നും രാത്രി 9.30 ഓടെയാണ് ഉരുള്‍ പൊട്ടലുണ്ടായതെന്നും സമീപവാസികള്‍ പറയുന്നു.

also read: കളമശ്ശേരി ബോംബ് സ്‌ഫോടനം; ചികിത്സയിലായിരുന്ന 61കാരി മരിച്ചു, മരണസംഖ്യ നാലായി

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഈ പ്രദേശത്തുണ്ടായിരുന്ന ഏതാനും കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. പാറക്കല്ലുകളും മരങ്ങളും ഒഴുകിയെത്തിയതിനെത്തുടര്‍ന്ന് ശാന്തന്‍പാറയില്‍ നിന്നും ദളത്തിലേക്ക് പോകുന്ന റോഡ് തകര്‍ന്നു.

റോഡ് പൂര്‍ണമായും ഇടിഞ്ഞു തകര്‍ന്നു. ദളം ഭാഗത്ത് ഏതാനും വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ചതുരംഗപ്പാറയിലും ഉരുള്‍പൊട്ടലുണ്ടായി. എന്നാല്‍ ആളപായമുണ്ടായിട്ടില്ല.

Exit mobile version