മദ്യലഹരിയില്‍ പെണ്‍കുട്ടിയെ കയറി പിടിച്ചു; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റില്‍

രതീഷ് എന്ന പൊടിയ(33)നെയാണ് പൂവാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം: മദ്യലഹരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നു പിടിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പൂവാര്‍ കരുംങ്കുളം പാലോട്ടു വിള വീട്ടില്‍ രതീഷ് എന്ന പൊടിയ(33)നെയാണ് പൂവാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ തെങ്ങിന്‍ പുരയിടത്തില്‍ ആളെഴിഞ്ഞ സ്ഥലത്ത് രതീഷും സുഹൃത്തുക്കളും മദ്യപിക്കുന്നത് പതിവാണ്. ഇത്തരത്തില്‍ മദ്യപിച്ച ശേഷം പെണ്‍കുട്ടിയുടെ വീടിന് പിന്നില്‍ മറഞ്ഞു നിന്ന യുവാവ് കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.

തുടര്‍ന്ന് രക്ഷിതാക്കള്‍ പൂവാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പിന്നീട് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version