8 മാസം ഗര്‍ഭിണി, ആശുപത്രിയില്‍ പരിശോധനക്കായി പോയ സീരിയല്‍താരത്തിന് ദാരുണാന്ത്യം, നടി രഞ്ജുഷയുടെ വിയോഗത്തിന്റെ വേദന മാറും മുമ്പേ സീരിയല്‍ രംഗത്തെ ദുഃഖത്തിലാഴ്ത്തി പ്രിയയുടെ മരണം

പ്രശസ്ത സിനിമാസീരിയല്‍ താരം രഞ്ജുഷ മേനോന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ വേദന മാറുന്നതിനു മുമ്പ് തന്നെ ടെലിവിഷന്‍ രംഗത്തെ വേദനയിലാഴ്ത്തുന്ന മറ്റൊരു മരണ വാര്‍ത്ത കൂടി. നിരവധി സീരിയലുകളിലൂടെ സുപരിചിതയായ ഡോ. പ്രിയയാണ് മരിച്ചത്.

സിനിമാസീരിയല്‍ താരം കിഷോര്‍ സത്യയാണ് മരണ വാര്‍ത്ത പങ്കുവച്ചത്. ഹൃദയാഘാതം മൂലമാണ് പ്രിയ മരണമടഞ്ഞത്. 8 മാസം ഗര്‍ഭിണി ആയിരിക്കവെയാണ് പ്രിയ മരണത്തിനു കീഴടങ്ങിയതെന്നതാണ് സങ്കടപ്പെടുത്തുന്ന മറ്റൊരു കാര്യം.

also read: മലയാളികള്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കഴിഞ്ഞ ദിവസമായിരുന്നു പ്രിയ വിടവാങ്ങിയത്. പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയതാണ്. അവിടെവച്ച് പെട്ടന്ന് കാര്‍ഡിയാക് അറസ്റ്റ്, ഉണ്ടാവുകയായിരുന്നുവെന്നും കുഞ്ഞ് ഐസിയുവില്‍ ആണെന്നും കിഷോര്‍ സത്യ പറഞ്ഞു.

കിഷോര്‍ സത്യയുടെ വാക്കുകള്‍:

”മലയാള ടെലിവിഷന്‍ മേഖലയില്‍ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോ. പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗര്‍ഭിണി ആയിരുന്നു.

കുഞ്ഞ് ഐസിയുവില്‍ ആണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയതാണ്. അവിടെവച്ച് പെട്ടന്ന് കാര്‍ഡിയാക് അറസ്റ്റ്, ഉണ്ടാവുകയായിരുന്നു.

Exit mobile version