മദ്യലഹരിയില്‍ തമിഴ്‌നാട് ബസിന് നേരെ ആക്രമണം; വാളുകൊണ്ട് ചില്ല് തകര്‍ത്തു; 2 പേര്‍ പിടിയില്‍

കേസില്‍ മുട്ടക്കാട് സ്വദേശി അഖില്‍, മേലാരിയോട് സ്വദേശി അനന്ദു എന്നിവരെയാണ് നെയ്യാറ്റിന്‍കര പോലീസ് പിടികൂടിയത്.

തിരുവനന്തപുരം: മദ്യലഹരിയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിന് നേരെ ആക്രമണം നടത്തിയ പ്രതികള്‍ പിടിയില്‍. നെയ്യാറ്റിന്‍കരയില്‍ ഇന്നലെയാണ് സംഭവം. കേസില്‍ മുട്ടക്കാട് സ്വദേശി അഖില്‍, മേലാരിയോട് സ്വദേശി അനന്ദു എന്നിവരെയാണ് നെയ്യാറ്റിന്‍കര പോലീസ് പിടികൂടിയത്.

ഇരുവരും ബൈക്കിലെത്തി വാളുകൊണ്ട് ബസിന് നേരെ ആക്രമണം നടത്തുകയായിരുന്നു. തിരുവനന്തപുരത്തു നിന്ന് നാഗര്‍കോവിലിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിന്റെ ഗ്ലാസുകള്‍ ആണ് തല്ലി തകര്‍ത്തത്. മദ്യലഹരിയിലായിരുന്നു അക്രമമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Exit mobile version