ശബരിമലയിലേക്കു പോയ അയ്യപ്പ ഭക്തരുടെ ബസ് മറിഞ്ഞു; തീര്‍ഥാടകരെ ആശുപത്രിയിലേക്ക് മാറ്റി

പമ്പ: ശബരിമലയിലേക്കു പോയ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ് എരുമേലിക്കു സമീപം കണമലയില്‍ അപകടത്തില്‍പ്പെട്ടു. നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നു. രാവിലെ 6.15ഓടെയാണ് അപകടമുണ്ടായത്. ബസ് റോഡില്‍ വട്ടം മറിയുകയായിരുന്നു.

ബസിലുണ്ടായിരുന്നവരെ പുറത്തെടുത്ത് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഗതാഗതം താല്‍കാലികമായി തടസപ്പെട്ടിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല.

ആന്ധ്രപ്രദേശില്‍ നിന്നുള്ള അയ്യപ്പഭക്തരുടെ ബസ് ഇന്നു രാവിലെ 6.15ഓടെയാണ് അപകടത്തില്‍പ്പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനം നടത്തി.

Exit mobile version