പത്തനംതിട്ട: ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് തുറക്കും. കര്‍ക്കിടക മാസ പൂജകള്‍ക്കായാണ് നട തുറക്കുക. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഉണ്ടാവില്ല.
ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുക. പ്രത്യേക പൂജകള്‍ക്കായി കര്‍ക്കിടകം ഒന്നായ ജൂലൈ 16ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് ക്ഷേത്ര നട തുറക്കുക.
തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. പതിവ് അഭിഷേകത്തിനുശേഷം നെയ്യഭിഷേകം നടക്കും.
20 ന് രാത്രി പത്തിന് നട അടയ്ക്കും. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് എത്താവുന്നതാണ്.