മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ല! ശബരിമല ദര്‍ശനത്തിന് എത്തിയ ശ്രീലങ്കന്‍ വനിതയെ പോലീസ് തടഞ്ഞു

നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിന് എത്തിയ വനിതയെ പോലീസ് തടഞ്ഞു. മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാലാണ് തടഞ്ഞതെന്ന് പോലീസ് അറിയിച്ചു. ശ്രീലങ്കയില്‍ നിന്നെത്തിയ തീര്‍ത്ഥാടക സംഘത്തിലെ വനിതയെയാണ് നിലയ്ക്കലില്‍ വച്ച് പോലീസ് തടഞ്ഞത്.

കെഎസ്ആര്‍ടിസി ബസില്‍ എത്തിയ 70 അംഗ തീര്‍ത്ഥാടക സംഘത്തില്‍ ഉള്‍പ്പെട്ട ഇവരെ നിലയ്ക്കല്‍ ഗോപുരത്തിന് മുന്നില്‍ വച്ച് പോലീസ് തടയുകയായിരുന്നു. സ്ത്രീയുടെ പക്കല്‍ യാതൊരു തിരിച്ചറിയല്‍ രേഖയും ഉണ്ടായിരുന്നില്ല. മുന്‍പ് മൂന്ന് തവണ ശബരിമല സന്ദര്‍ശിച്ച ചിത്രങ്ങള്‍ പോലീസിനെ കാണിച്ചെങ്കിലും യാത്ര തുടരാന്‍ അനുവദിച്ചില്ല. സ്ത്രീയെ കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റിയ ശേഷം മറ്റുള്ളവരെ ശബരിമല സന്ദര്‍ശനത്തിന് അനുവദിച്ചു. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.

Exit mobile version