വിഴിഞ്ഞം തുറമുഖം വഴിയുള്ള വികസനം ഭാവനകള്‍ക്കും അപ്പുറം, അസാധ്യം എന്നൊരു വാക്ക് കേരളത്തില്‍ ഇല്ലെന്ന് തെളിഞ്ഞുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം വഴിയുള്ള വികസനം ഭാവനകള്‍ക്ക് അപ്പുറമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അസാധ്യം എന്നൊരു വാക്ക് കേരളത്തില്‍ ഇല്ലെന്ന് ഇപ്പോള്‍ തെളിഞ്ഞു എന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യ ചരക്കുകപ്പലിന്റെ സ്വീകരണ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ആദ്യ ചരക്കുകപ്പലായ ഷെന്‍ഹുവ 15 ഇന്ന് തുറമുഖത്തെത്തി. ഇതിന് പുറമേ എട്ടു കപ്പലുകള്‍ കൂടി അടുത്ത ദിവസങ്ങള ില്‍ വിഴിഞ്ഞം തുറമുഖത്ത് എത്തും. ആറ് മാസത്തിനുള്ളില്‍ കമ്മീഷനിങ് എന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

also read; എക്സൈസ് ആന്‍ഡ് കസ്റ്റംസ് പരീക്ഷയില്‍ നാണക്കേടായി കൂട്ട കോപ്പിയടി! ബ്ലൂടൂത്ത് ഉപകരണങ്ങളടക്കം പിടിച്ചെടുത്തു;കൂട്ടത്തില്‍ ആള്‍മാറാട്ടവും, പിന്നില്‍ റാക്കറ്റെന്ന് പോലീസ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പട്ടികയില്‍ പ്രമുഖ സ്ഥാനത്താണ് എത്തുന്നത്. രാജ്യത്തിന്റെ തന്നെ അഭിമാനകരമായ പദ്ധതിയാണിതെന്നും കേരളം ഇന്ത്യയ്ക്ക് നല്‍കുന്ന മഹത്തായ സംഭാവനകളില്‍ ഒന്നാണ് ഈ പോര്‍ട്ട് എന്നത് കാണേണ്ടതായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതുകൊണ്ടാണ് രാജ്യത്തിന് തന്നെ അഭിമാനകരമായ നിമിഷമാണ് ഇത് എന്ന് പറഞ്ഞത്. മറ്റൊരു തുറമുഖത്തിനും ഇല്ലാത്ത ഒരുപാട് സാധ്യതകളാണ് വിഴിഞ്ഞത്തിനുള്ളതെന്നും ദീര്‍ഘകാലം ഇത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നത് നിര്‍ഭാഗ്യകരമായ കാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version