ചില ആളുകളുടെ നിലവിളികള്‍ കേള്‍ക്കാതിരിക്കുമ്പോള്‍ നമ്മള്‍ വിളിച്ച് പറയുകയാണ് ആരെങ്കിലും കേള്‍ക്കാന്‍ …അലപ്പാട് എന്ന ഗ്രാമം വെറുമൊരു പേരായി അവശേഷിക്കാതിരിക്കാന്‍ നമുക്ക് സ്വരമുയര്‍ത്താം,നമ്മുടെ നിശബ്ദത ഒരുപക്ഷേ വലിയ അപരാധമായിരിക്കും;ആലപ്പാടിനായി ശബ്ദമുയര്‍ത്തി ജോസഫ് അന്നക്കുട്ടി ജോസ്

ഐആര്‍ഇ എന്ന കമ്പനി വര്‍ഷങ്ങളായി നടത്തിവരുന്ന കരിമണല്‍ ഖനനത്തിനെതിരെ കടലിന്റെ മക്കള്‍ നടത്തിവരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം 65 ദിവസം പിന്നിട്ടുകഴിഞ്ഞു

കൊല്ലം: ഐആര്‍ഇ എന്ന കമ്പനി വര്‍ഷങ്ങളായി നടത്തിവരുന്ന കരിമണല്‍ ഖനനത്തിനെതിരെ കടലിന്റെ മക്കള്‍ നടത്തിവരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം 65 ദിവസം പിന്നിട്ടുകഴിഞ്ഞു. ഖനനം മൂലം ഏകദേശം ഇരുപതിനായിരം ഏക്കര്‍ കടലായി മാറി. ഇനിയും ഖനനം തുടര്‍ന്നാല്‍ ആലപ്പാട് എന്നത് വെറുമൊരു പേരായി നാമാവശേഷമാവും.

സമൂഹമാധ്യമങ്ങളിലെ ട്രോള്‍ പേജ് മുഖേനയാണ് കൂടുതലാളുകളിലേക്ക് ഈ വിഷയം എത്തിയിരിക്കുന്നത് #save alappad #stop mining എന്ന പേരില്‍ ഹാഷ്ടാഗുമായി സമൂഹമാധ്യമങ്ങളില്‍ ആലപ്പാടിന് പിന്തുണയുമായി ധാരാളം പേര്‍ രംഗത്തെത്തി. ഇപ്പോഴിതാ ആര്‍ജെ ജോസഫ് അന്നക്കുട്ടി ജോസ് ഫേസ്ബുക്ക് വീഡിയോയിലൂടെ ആലപ്പാടിനായി സംസാരിച്ചിരിക്കുകയാണ്.

‘കഴിഞ്ഞ കുറച്ച് നാളുകളായി ചിത്രം ഇടുമ്പോള്‍ കമന്റായിട്ടും ചാറ്റ് ബോക്‌സില്‍മെസേജായും കേള്‍ക്കുന്നത് ഒരു നിലവിളിയാണ്‌ ആ നിലവിളിക്ക് ഒറ്റപ്പേരാണ് സേവ് ആലപ്പാട്…ചില ആളുകളുടെ നിലവിളികള്‍ കേള്‍ക്കാതിരിക്കുമ്പോള്‍ നമ്മള്‍ വിളിച്ചു പറയുകയാണ് ആരെങ്കിലുമൊക്കെ കേള്‍ക്കാന്‍…മനുഷ്യനെയും മനുഷ്യജീവിതത്തെയും പ്രകൃതിയേയും അവഗണിച്ചുകൊണ്ടുള്ള എന്ത് വികസനവും നാശത്തിലേക്കായിരിക്കും.. ഇന്നല്ലെങ്കില്‍ നാളെ…അലപ്പാട് എന്ന ഗ്രാമം വെറുമൊരു പേരായി അവശേഷിക്കാതിരിക്കാന്‍ നമുക്ക് സ്വരമുയര്‍ത്താം,നമ്മുടെ നിശബ്ദത ഒരുപക്ഷേ വലിയ അപരാധമായിരിക്കും’മെന്ന് ജോസഫ് അന്നക്കുട്ടി ജോസ് പറയുന്നു.

Exit mobile version