സിപിഐ ജനങ്ങളുടെ സമരത്തിനൊപ്പം; ആലപ്പാട് സമരത്തിനോട് പ്രതികരിച്ച് കാനം രാജേന്ദ്രന്‍

സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാമെന്ന് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു

കൊല്ലം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെയുള്ള ജനകീയ റിലേ സമരത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ ജനങ്ങളുടെ സമരത്തിനൊപ്പമാണെന്ന് കാനം പറഞ്ഞു. ഈ സമരം ഹൈജാക്ക് ചെയ്യാന്‍ സര്‍ക്കാര്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഖനനം നിര്‍ത്തിയതിന് ശേഷം ചര്‍ച്ച എന്നാണ് സമരക്കാരുടെ നിലപാട്.അവര്‍ കടുംപിടുത്തം പിടിക്കില്ലെന്നാണ് വിശ്വാസമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. കൂടാതെ നിയമസഭ സമിതിയുടെ ശുപാര്‍ശ കൂടെ പരിഗണിച്ച് രമ്യമായി സമരം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാമെന്ന് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു.

Exit mobile version