കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിയ പ്രതി അറസ്റ്റില്‍

കോടഞ്ചേരിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍.

കോഴിക്കോട്: കോടഞ്ചേരിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍. ഷിബുവാണ് അറസ്റ്റിലായത്. പാറമല സ്വദേശി ബിന്ദുവിനെയും ബിന്ദുവിന്റെ അമ്മ ഉണ്ണിയാവയെയുമാണ് ബിന്ദുവിന്റെ ഭര്‍ത്താവ് ആക്രമിച്ചത്. സംഭവത്തിന് ശേഷം പ്രതി ഷിബു ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് പ്രതിക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചിരുന്നു.

രാവിലെ 6 മണിയോടെയാണ് വീടിന് സമീപത്തെ ശുചിമുറിയുടെയരികില്‍ ഒളിച്ചിരുന്ന ഷിബു ഭാര്യ ബിന്ദുവിനെ അപ്രതീക്ഷിതമായി ചാടിവീണ് ആക്രമിച്ചത്. കൈയില്‍ കരുതിയിരുന്ന കൊടുവാളുകൊണ്ട് ഇവരുടെ കഴുത്തിനും തലയ്ക്കും വെട്ടി. ബിന്ദുവിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അമ്മ ഉണ്ണിയാവയേയും പ്രതി ആക്രമിച്ചു.

ഇയാളുടെ വെട്ടേറ്റ് 69 വയസുകാരിയായ ഉണ്ണിയാവയുടെ വിരല്‍ അറ്റുപോയി. ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം കോടഞ്ചേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡി.കോളേജിലും പ്രവേശിപ്പിച്ചു.

Exit mobile version