വീട്ടില്‍ കയറി 95കാരിയെ ക്രൂരമായി മര്‍ദിച്ചു; വര്‍ക്കലയില്‍ 24കാരന്‍ പിടിയില്‍

വര്‍ക്കല ഇടവ കാപ്പില്‍ സ്വദേശിനിയായ 95കാരിയാണ് അക്രമണത്തിന് ഇരയായത്

തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി 95 വയസ്സുകാരിയെ ആക്രമിച്ച യുവാവ് അറസ്റ്റില്‍. ഇടവ സ്വദേശി സിയാദ് (24) ആണ് അറസ്റ്റിലായത്.

സെപ്റ്റംബര്‍ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വര്‍ക്കല ഇടവ കാപ്പില്‍ സ്വദേശിനിയായ 95കാരിയാണ് അക്രമണത്തിന് ഇരയായത്. വയോധികയുടെ മാനസികാസ്വാസ്ഥ്യമുള്ള മൂത്തമകളെ സിയാദ് ഭയപ്പെടുത്തി ഓടിച്ചു. യുവതി വീടിന് മുന്നിലൂടെ സമീപത്തെ അംഗനവാടിയിലേക്ക് ഓടിക്കയറി.

പിന്തുടര്‍ന്നെത്തിയ സിയാദ് യുവതി വീട്ടിലുണ്ടെന്ന ധാരണയില്‍ അതിക്രമിച്ചു കയറി. വയോധികയോട് മകളെ തിരക്കി. ഇല്ലെന്ന് പറഞ്ഞതോടെ അക്രമസക്തനായ സിയാദ് വയോധികയുടെ വായില്‍ തുണി തിരുകിയ ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

അവശയായ വയോധിക തൊട്ടടുത്ത വീട്ടില്‍ അറിയിച്ചു. തുടര്‍ന്ന് അയിരൂര്‍ പോലീസ് സ്ഥലത്തെത്തി ശേഖരിച്ച് അന്വേഷണം നടത്തി. പിന്നീട് എറണാകുളത്തു നിന്ന് സിയാദിനെ പോലീസ് പിടികൂടി.

Exit mobile version