സിനിമ കണ്ടതിന് പണം ആവശ്യപ്പെട്ട് സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം; കോഴിക്കോട് പ്ലസ്ടു വിദ്യാർത്ഥി ജീവനൊടുക്കി; പോളണ്ട് സെർവറിൽ നിന്നെന്ന് പോലീസ്

ONLINE | BIGNEWS LIVE

കോഴിക്കോട്: വെബ്‌സൈറ്റിൽ നിന്നും സിനിമ കണ്ടതിന് പണം ആവശ്യപ്പെട്ട് വിദ്യാർത്ഥിക്ക് സന്ദേശം വന്നത് പോളണ്ടിലുള്ള സെർവറിൽ നിന്നെന്ന് പോലീസ്. സൈബർ സെല്ലിന്റെ പേരിൽ പണമാവശ്യപ്പെട്ടതിനെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കുകയായിരുന്നു. അനധികൃത സൈറ്റിൽ നിന്നാണ് സിനിമ കണ്ടതെന്നും പണം നൽകിയില്ലെങ്കിൽ പോലീസിൽ അറിയിക്കുമെന്നും ആയിരുന്നു സന്ദേശം. ഇതേതുടർന്നാണ് വിദ്യാർത്ഥി മാനസിക സംഘർഷത്തെ തുടർന്ന് തൂങ്ങി മരിച്ചത്.

ക്യുമെയിൻ.കോം എന്ന സൈറ്റിൽ നിന്നാണ് വിദ്യാർത്ഥിക്ക് സന്ദേശം ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. ക്യുമെയിൻ.കോം സൈറ്റിനെ കുറിച്ചുളള വിശദാംശങ്ങൾ തേടി ഗൂഗിളിന് മെയിൽ അയച്ചതായും പോലീസ് അറിയിച്ചു. സൈബർ ഡോമിന്റെ സഹായത്തോടെയാണ് അന്വേഷണം നടന്നുവരുന്നത്.

കഴിഞ്ഞ ദിവസം കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി ആദിനാഥ് (16) ജീവനൊടുക്കിയ സംഭവത്തിലെ അന്വേഷണമാണ് വ്യാജസന്ദേശത്തിൽ എത്തിച്ചേർന്നത്. ആദിനാഥിന് ലാപ്പ്‌ടോപ്പിൽ സിനിമ കാണുന്നതിനിടെയാണ് 33900 രൂപ ആവശ്യപ്പെട്ട് സന്ദേശമെത്തിയത്. ആറ് മണിക്കൂറിനുള്ളിൽ പണം നൽകണമെന്നായിരുന്നു ആവശ്യം. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് ഹാക്കർ പണം ആവശ്യപ്പെട്ടിരുന്നത്.
ALSO READ- പോലീസിന് പിടികൊടുക്കാതെ മുങ്ങിയ പീഡനക്കേസ് പ്രതി; ലിഫ്റ്റ് ചോദിച്ച് കയറിയത് പോലീസിന്റെ സ്‌കൂട്ടറിൽ! ഒടുവിൽ പിടിയിൽ

വിദ്യാർത്ഥി നിയമ വിരുദ്ധമായ സൈറ്റിലാണ് കയറിയിട്ടുള്ളതെന്നും പണം തന്നില്ലെങ്കിൽ പോലീസിൽ വിവരം അറിയിക്കുമെന്നും അറസ്റ്റ് രേഖപ്പെടുത്തുമെന്നും ഇവർ പറഞ്ഞിരുന്നു. തുക നൽകിയിട്ടില്ലെങ്കിൽ രണ്ട് ലക്ഷം രൂപയാണ് പിഴ അടയ്ക്കേണ്ടതെന്നും രണ്ട് വർഷം തടവും അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയതോടെയാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്.

കുറ്റവാളികൾ വിപിഎൻ വഴി പോളണ്ടിലെ സർവർ ഉപയോഗിച്ച് സന്ദേശം അയക്കുകയായിരുന്നു എന്നാണ് നിഗമനം. വീഡിയോ മോഷൻ എന്ന സൈറ്റിലൂടെ ഗോൾഡ് എന്ന മലയാളം സിനിമയാണ് വിദ്യാർത്ഥി കണ്ടത്. സിനിമ തുടങ്ങി രണ്ട് മിനിറ്റിനകം വ്യാജസന്ദേശം എത്തുകയായിരുന്നു.
ഭിച്ചത്.

(ജീവിതത്തിലെ പ്രതിസന്ദികൾക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മർദ്ദങ്ങൾ അതിജീവിക്കാനാകാതെ വരുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 1056 എന്ന നമ്പറിൽ വിളിക്കാം.)

Exit mobile version