ഗൂഗിള്‍ മാപ്പ് നോക്കി പോയി കാര്‍ വഴി തെറ്റി പുഴയില്‍ വീണു: എറണാകുളത്ത് രണ്ട് യുവ ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം ഗോതുരുത്ത് കടല്‍വാതുരുത്തില്‍ കാര്‍ പുഴയില്‍ വീണ് രണ്ട് യുവ ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ.അദ്വൈത്, ഡോ. അജ്മല്‍ എന്നിവരാണ് മരിച്ചത്.

രാത്രി പന്ത്രണ്ടരയോടെ നല്ല വേഗതയില്‍ വന്ന കാര്‍ കടല്‍വാതുരുത്ത് പുഴയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയടക്കം മൂന്നുപേരെ നാട്ടുകാര്‍ രക്ഷപെടുത്തി. ഗൂഗിള്‍ മാപ്പ് നോക്കി അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ വഴിതെറ്റി പുഴയില്‍ വീണെന്നാണ് നിഗമനം.

നാല് ഡോക്ടര്‍മാരും ഒരു നഴ്സുമാണ് കാറിലുണ്ടായിരുന്നത്. നാട്ടുകാരാണ് മൂന്നുപേരെ രക്ഷപ്പെടുന്നതിയത്. ഈ സമയത്ത് ശക്തമായ മഴ പെയ്തിരുന്നു. പുഴയില്‍ നല്ല ഒഴുക്കായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. ഒന്നര മണിക്കൂറിന് ശേഷമാണ് ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ കണ്ടെത്തി പുറത്തെടുത്തത്.

Exit mobile version