റിട്ട. അധ്യാപികയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം, സ്വര്‍ണവും പണവും കവര്‍ന്നു; മോഷ്ടാവ് പിടിയില്‍

കാരോട്, മാറാടി ചെറുകുഴിക്കര വീട്ടില്‍ ബൈജു (46) ആണ് പൊഴിയൂര്‍ പോലീസിന്റെ പിടിയിലായത്.

തിരുവനന്തപുരം: റിട്ട. അധ്യാപികയെ കഴുത്ത് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും രണ്ടര പവന്റെ ആഭരണങ്ങളും 30,000 രൂപയും കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍. കാരോട്, മാറാടി ചെറുകുഴിക്കര വീട്ടില്‍ ബൈജു (46) ആണ് പൊഴിയൂര്‍ പോലീസിന്റെ പിടിയിലായത്.

ചെങ്കവിളയ്ക്ക് സമീപം മാറാടി ആര്‍.എസ് ഭവനില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സുകുമാരി അമ്മയ്ക്കാണ് (80) പണവും ആഭരണങ്ങളും നഷ്ടപ്പെട്ടത്.

ഇവരുടെ മൂന്ന് മക്കളില്‍ മൂത്തയാള്‍ നെയ്യാറ്റിന്‍കരയിലും മകള്‍ സമീപത്ത് കുടുംബവുമൊത്ത് താമസിക്കുകയാണ്. കഴിഞ്ഞ 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ടാമത്തെ മകനെ കാണാതായതിനെ തുടര്‍ന്ന് വീട്ടില്‍ ഒറ്റയ്ക്കാണ് വൃദ്ധയായ അമ്മ കഴിഞ്ഞിരുന്നത്.

കഴിഞ്ഞ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി എട്ട് മണിയോടെയാണ് വൃദ്ധയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. മുന്‍വശത്തെ വാതിലിലൂടെ വീടിനുള്ളില്‍ കയറുകയായിരുന്നു കള്ളന്‍.

കട്ടിലില്‍ കിടന്ന് ടി.വി കണ്ടുകൊണ്ടിരിക്കുകയായിരുന്നു വൃദ്ധ. ഇതിനിടെ കഴുത്തില്‍ അണിഞ്ഞിരുന്ന രണ്ടര പവന്റെ മാല കള്ളന്‍ പൊട്ടിച്ചെടുത്തു. വൃദ്ധ എതിര്‍ത്തതോടെ ഒരു കഷണം തിരികെ എറിഞ്ഞു. ഇതിനിടെ വൃദ്ധ കിടക്കയ്ക്ക് അടിയില്‍ കരുതിയിരുന്ന 30,000 രൂപയും ഇയാള്‍ മോഷ്ടിച്ചു.

ALSO READ സ്‌നേഹവും സഹിഷ്ണുതയും മാനവികതയും ഒരിക്കലും അവസാനിക്കുന്നില്ല: വൈറലായ ഷീനയെ വീട്ടിലെത്തി അഭിനന്ദിച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍

കള്ളനെ നേരിട്ട് കണ്ടെങ്കിലും യാതൊരു മുഖപരിചയവും ഇല്ലെന്നാണ് വൃദ്ധ പറയുന്നത്. സംഭവത്തില്‍ വൃദ്ധ വനിതാസെല്ലിലും തുടര്‍ന്ന് റൂറല്‍ എസ്.പിയെയും ഫോണില്‍ വിളിച്ച് അറിയിച്ചതനുസരിച്ച് പൊഴിയൂര്‍ പോലീസെത്തി വിവരങ്ങള്‍ തിരക്കി. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി വലയിലാകുന്നത്.

Exit mobile version