ജപ്തി ഭീഷണി: ഓട്ടോഡ്രൈവര്‍ ജീവനൊടുക്കി

തൃശ്ശൂര്‍: ജപ്തി ഭീഷണിയെ തുടര്‍ന്ന് മാള കുഴൂരില്‍ ഓട്ടോ ഡ്രൈവര്‍ പാറപ്പുറം സ്വദേശി ബിജു തൂങ്ങിമരിച്ചു. കുഴൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസിന് പിന്നാലെയാണ് ആത്മഹത്യ. മൂന്നു ലക്ഷം രൂപയുടെ വായ്പ കുടിശികയുടെ നോട്ടിസാണ് സഹകരണ ബാങ്കില്‍ നിന്ന് ലഭിച്ചത്.

ബിജു(42) ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. നിര്‍ധന കുടുംബാംഗമാണ്. ചെറിയ വീട്ടിലായിരുന്നു കുടുംബസമേതം താമസിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച കുഴൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പ കുടിശികയുടെ നോട്ടിസ് കിട്ടി. ബിജുവിന്റെ ഭാര്യ ബാങ്കില്‍ പോയി സാവകാശം തേടിയിരുന്നു.

സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കുടുംബം. വായ്പ കുടിശിക തിരിച്ചടച്ചില്ലെങ്കില്‍ പ്രശ്‌നമാകുമെന്ന് ബിജു ഭയപ്പെട്ടിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. സാമ്പത്തിക പ്രശ്‌നത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് മാള പോലീസ് പറഞ്ഞു.

Exit mobile version